കേരള സിലബസിൽ പ്ലസ്വണ്ണിന് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷൻ. 54 വിഷയത്തിൽ 4 പ്രധാന വിഷയമടങ്ങിയ ഈ കോമ്പിനേഷനുകളിൽ ഏത് പഠിക്കണമെന്ന് അപേക്ഷിക്കും മുമ്പേ ഉറപ്പിക്കണം. പ്ലസ്ടു പഠനത്തിന് പൊതുവെ 45 കോഴ്സ് കോഡുകളാണ് ശ്രദ്ധിക്കേണ്ടത്. 40–-ാം കോഡ് ടെക്നിക്കൽ വിദ്യാർഥികൾക്കുള്ളതാണ്. സയൻസ് ഗ്രൂപ്പിൽ 9 വിഷയ കോമ്പിനേഷനാണുള്ളത്. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനും കൊമേഴ്സ് ഗ്രൂപ്പിൽ 4 കോമ്പിനേഷനുമാണുള്ളത്.
♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻
⭕️ ഏകജാലകം
ഇഷ്ട കോമ്പിനേഷനുകളുള്ള സ്കൂളുകൾ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാൻ ഏകജാലകത്തിലൂടെയുള്ള അപേക്ഷാ സമർപ്പണഘട്ടത്തിൽ ശ്രദ്ധിക്കണം. മെഡിക്കൽ, എൻജിനിയറിങ്, മറ്റ് ശാസ്ത്രപഠന മേഖലകളിൽ ഉപരിപഠനാവസരം തേടുന്നവരാണെങ്കിൽ സയൻസ് ഗ്രൂപ്പിലെ കോമ്പിനേഷനുകളാണ് തെരഞ്ഞെടുക്കേണ്ടത്. മെഡിക്കൽ, എൻജിനിയറിങ് പഠനം ലക്ഷ്യമിടുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി വിഷയങ്ങൾ അടങ്ങിയ കോമ്പിനേഷനിൽ പഠിക്കണം. മെഡിക്കൽ പ്രവേശനംമാത്രം ലക്ഷ്യമിടുന്നവർക്ക് സയൻസിൽ മാത്സ് ഒഴിവാക്കിയുള്ള കോമ്പിനേഷനുകളുമുണ്ട്. ബാങ്കിങ്, ധനകാര്യ, ഇൻഷുറൻസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ളവർക്ക് കൊമേഴ്സ് ഗ്രൂപ്പിലെ കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാം. എംബിഎ ഉൾപ്പെടെയുള്ള മാനേജ്മെന്റ് പഠനരംഗം ലക്ഷ്യമിടുന്നവർക്കും കൊമേഴ്സാണ് ഉചിതം.
⭕️ 46 വിഷയ കോമ്പിനേഷൻ കോഴ്സ് കോഡ് സഹിതം ചുവടെ: പ്രവേശന നടപടികളുടെ ഷെഡ്യൂൾ പൊതു വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കും.
♦️ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്–-1
♦️ഫിസിക്സ്, കെമിസ്ട്രി, ഹോം സയൻസ്, ബയോളജി–- 2
♦️ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഹോം സയൻസ്–-3
♦️ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ജിയോളജി–-4
♦️ഫിസിക്സ്, കെമിസ്ട്രി, മാത്സ്, കംപ്യൂട്ടർ സയൻസ്–-5
♦️ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇലക്ട്രോണിക്സ്–-6
♦️ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ജിയോളജി–-7
♦️ഫിസിക്സ്, കെമിസ്ട്രി, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്–-8
♦️ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ബയോളജി–-9
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി–-10
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി–-11
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോളജി–- 12
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, മ്യൂസിക്–- 13
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഗാന്ധിയൻ സ്റ്റഡീസ് –-14
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഫിലോസഫി–- 15
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യൽ വർക്ക്–- 16
♦️ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി–- 17
♦️ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി–- 18
♦️സോഷ്യോളജി, സോഷ്യൽവർക്ക്, സൈക്കോളജി, ഗാന്ധിയൻ സ്റ്റഡീസ്–- 19
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സൈക്കോളജി–-20
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ആന്ത്രപോളജി–- 21
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, മലയാളം–-22
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, ഹിന്ദി–- 23
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, അറബി–-24
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, ഉറുദു–-25
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, കന്നട–- 26
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, തമിഴ്–-27
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, സംസ്കൃതം സാഹിത്യം, സംസ്കൃതം –-28
♦️ഹിസ്റ്ററി, ഫിലോസഫി, സംസ്കൃതം സാഹിത്യ, സംസ്കൃതം –-29
പിസി ന്യൂസ്,
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്–-30
♦️സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്–-31
♦️ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപോളജി, സോഷ്യൽ വർക്ക്–-32
♦️ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ–-33
♦️സോഷ്യോളജി, ജേർണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ –-34
♦️ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സൈക്കോളജി–-35
♦️ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്സ്–-36
♦️ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്–-37
♦️ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, പൊളിറ്റിക്സ്–-38
♦️ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ–-39
♦️ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇലക്ട്രോണിക് സിസ്റ്റംസ്–- 40
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, മലയാളം–-41
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം–-42
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, മലയാളം–-43
♦️സോഷ്യൽ വർക്ക്, ജേർണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്–-44
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി–-45
♦️ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, അറബിക്–-46
⭕️ വെബ്സൈറ്റ് ശ്രദ്ധിക്കണം
പ്ലസ്ടു പ്രവേശനത്തിന് വിദ്യാർഥികളും രക്ഷിതാക്കളും നിരന്തരം www. hscap.kerala.gov.in വെബ്സൈറ്റ് ശ്രദ്ധിക്കണം. ഏകജാലക പ്രവേശന നടപടികളും അലോട്ട്മെന്റും ഇതിലൂടെയാണ്. സ്കൂളുകളും കോഴ്സ് കോഡുകളും അറിയാൻ വെബ്സൈറ്റിൽ "സ്കൂൾ ലിസ്റ്റ് " ക്ലിക് ചെയ്ത് ജില്ലയുടെ പേര് നൽകിയാൽ മതി.
എസ്എസ്എൽസി ജയിച്ചു; പ്ലസ് വണ്ണിൽ ഇനി എന്ത് പഠിക്കണം?
പത്താം ക്ലാസ് പരീക്ഷാഫലം വന്നതോടെ കൂട്ടുകാരെല്ലാം ഇനി പ്ലസ് വൺ പ്രവേശനത്തിന്റെ ഒരുക്കത്തിലായിരിക്കും. സ്വപ്നങ്ങൾക്ക് പിന്നാലെ പായാനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് പ്ലസ് വൺ, പ്ലസ് ടു (ഹയർ സെക്കൻഡറി) പഠനത്തിലൂടെ കാത്തിരിക്കുന്നത്. ഹയർ സെക്കൻഡറിയിൽ വിഷയങ്ങളെ 3 ഗ്രൂപ്പായി തരംതിരിച്ചിരിക്കുന്നു. സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റിസ്. അതിനാൽതന്നെ അഭിരുചിയറിഞ്ഞ് ഇഷ്ടത്തോടെ തുടർപഠന പ്രവേശനത്തിനായി വിഷയം തിരഞ്ഞെടുക്കാം.
കൃത്യമായ കരിയർ ധാരണയോടെ തുടർ പഠനത്തിനുള്ള വിഷയം തിരഞ്ഞെടുക്കേണ്ട സമയമാണ് പ്ലസ് വൺ. പലപ്പോഴും അത് കാണാറില്ലെന്നതാണ് സത്യം. കരിയർ സാധ്യതയും ഉപരിപഠന സാധ്യതയും മനസ്സിലാക്കി വിഷയം തിരഞ്ഞെടുക്കുമ്പോൾ സയൻസിനൊപ്പം തന്നെ ഇതര വിഷയങ്ങൾ മുന്നോട്ട് വയ്ക്കുന്ന സാധ്യതകൾക്കും വലുപ്പമേറും.പുതിയ എജ്യുക്കേഷൻ പോളിസി പ്രകാരം ഇന്റർ ഡിസിപ്ലിനറി വിഷയങ്ങൾക്കും ഇന്റഗ്രേറ്റഡ് വിഷയങ്ങൾക്കും ആയിരിക്കും ഇനി പ്രാധാന്യം കൂടുതൽ.
സയൻസ്
കൂടുതൽ കുട്ടികളും തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പാണ് സയൻസ്. എൻജിനീയർ, ഡോക്ടർ, പൈലറ്റ്, ശാസ്ത്രജ്ഞർ തുടങ്ങിയ പ്രഫഷനുകൾ സ്വപ്നം കാണുന്ന കൂട്ടുക്കാരുടെ ആദ്യത്തെ ചവിട്ടുപടിയാണ് സയൻസ് ഗ്രൂപ്പ്.
കണക്കില്ലാതൊരു സയൻസില്ല. ഗണിതശാസ്ത്രം വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ് സയൻസ് ഗ്രൂപ്പിൽ. അതിനാൽ ഗണിതത്തിൽ അഭിരുചിയുള്ളവർക്ക് സയൻസ് വിഷയങ്ങൾ കൂടുതൽ ഇഷ്ടത്തോടെ പഠിക്കാൻ സാധിക്കും.
കൂടാതെ രസതന്ത്രം, ഭൗതിക ശാസ്ത്രം വിഷയങ്ങളിൽ താൽപര്യമുണ്ടായിരിക്കണം. ഈ വിഷയങ്ങളിലും കണക്കിന്റെ പലതരം വകഭേദങ്ങൾ പഠിക്കാനുണ്ട്. സ്വന്തം ഇഷ്ടത്തിൽ നിന്ന് അഭിരുചിയുണ്ടാക്കുന്നതാണ് നല്ലത്; രക്ഷിതാക്കളുമായി ഇതേക്കുറിച്ച് സംസാരിക്കുകയും വ്യക്തമായ ധാരണയുണ്ടാക്കുകയും സംശയങ്ങൾ മാറ്റിയെടുക്കുകയും ചെയ്യണം.
കോംബിനേഷനുകൾ
പ്ലസ് വണ്ണിൽ 6 വിഷയമാണ് പഠിക്കാൻ ഉണ്ടാകുക.സയൻസ് ഗ്രൂപ്പ് കോംബിനേഷനിൽ ഫിസിക്സ്, കെമിസ്ട്രി എന്നിവ ഉറപ്പായും പഠിച്ചിരിക്കണം.
9 കോംബിനേഷനാണ് സയൻസ് ഗ്രൂപ്പിലുള്ളത്.
1. മാത്തമാറ്റിക്സ്–ബയോളജി,
2. ഹോം സയൻസ്–ബയോളജി,
3. മാത്തമാറ്റിക്സ്–ഹോം സയൻസ്,
4. മാത്തമാറ്റിക്സ്–ജിയോളജി,
5. മാത്തമാറ്റിക്സ്–കംപ്യൂട്ടർ സയൻസ്,
6. മാത്തമാറ്റിക്സ്–ഇലക്ട്രോണിക്സ്,
7. കംപ്യൂട്ടർ സയൻസ്–ജിയോളജി,
8. മാത്തമാറ്റിക്സ്–സ്റ്റാറ്റിസ്റ്റിക്സ്,
9. സൈക്കോളജി–ബയോളജി.
സിബിഎസ്ഇയിൽ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ കൂടാതെ നൂറോളം വിഷയങ്ങൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു.സ്കൂളുകളിലെ അധ്യാപകരുടെ ലഭ്യതയനുസരിച്ച് കോംബിനേഷൻ വിഷയങ്ങൾ സ്കൂളുകൾ തീരുമാനിക്കും.
സാധ്യതകൾ
എൻജിനീയറിങ്:ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ ഹയർസെക്കൻഡറിയിൽ പഠിക്കുന്നവർക്ക് എൻജിനീയറിങ് പ്രവേശന പരീക്ഷയെഴുതാം. നാലാമത്തെ വിഷയമായി കംപ്യൂട്ടർ സയൻസ് പഠിക്കുന്നതായിരിക്കും നല്ലത്. എൻജിനീയറിങ് മേഖലയിൽ കംപ്യൂട്ടർ സയൻസിന് വളരെ പ്രാധാന്യമാണുള്ളത്.
മെഡിക്കൽ:ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നീ വിഷയങ്ങൾ പഠിക്കുന്നവർക്കാണ് മെഡിക്കൽ മേഖലയിലേക്ക് പ്രവേശന യോഗ്യത. എംബിബിഎസ്, ബിഎസ്സി നഴ്സിങ് എന്നിവയിലേക്കുള്ള പ്രവേശനത്തിന് സയൻസ് ഗ്രൂപ്പിലെ ബയോളജി വിഷയത്തിലെ പഠനം അത്യാവശ്യമാണ്.
പാരാമെഡിക്കൽ:ജോലി സാധ്യതയിൽ കോവിഡിന് ശേഷം വിദേശത്തും ഇന്ത്യയിലും കുതിച്ചുകയറിയ മേഖലയാണ് പാരാമെഡിക്കൽ. സയൻസ് വിഷയങ്ങളിലെ പഠനമാണ് പാരാമെഡിക്കൽ മേഖലയിലെ ഉപരിപഠനത്തിന് പരിഗണിക്കുന്നത്. ഡി.ഫാം., ഫാം ഡി., ഹെൽത്ത് ഇൻസ്പെക്ടർ, റേഡിയോളജിക്കൽ ടെക്നോളജി, ഒഫ്താൽമിക് അസിസ്റ്റൻസ്, ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യടെക്നോളജി, ന്യൂറോ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, എൻഡോസ്കോപിക് ടെക്നോളജി തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് സയൻസ് ഗ്രൂപ്പ് സഹായിക്കും.
ലൈഫ് സയൻസ്:ബാചിലർ ഓഫ് സയൻസിൽ വളർന്നു കൊണ്ടിരിക്കുന്ന മേഖലയാണ് ലൈഫ് സയൻസ്. ബയോടെക്നോളജി, മൈക്രോബയോളജി തുടങ്ങിയ വിഷയങ്ങളിലെ സാധ്യതകളേറെയാണ്.
സയൻസ് ഗ്രൂപ്പ് പഠിക്കുന്നവർക്ക് ഉപരിപഠനത്തിനായി ആർട്സ്, കൊമേഴ്സ് വിഷയങ്ങളിലേക്ക് മാറി പഠിക്കാമെന്നതാണ് സവിശേഷത.കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോൾ ബയോളജി സയൻസിലേക്കു വലിയ പ്രവേശനത്തിരക്കാണ് ഉണ്ടായിരുന്നത്. അതിനാൽ കൃത്യമായ കരിയർ പ്ലാനിങ്ങോടെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മറ്റ് കുട്ടികളുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.
വിഎച്ച്എസ്ഇ
വൊക്കേഷനൽ ഹയർ സെക്കൻഡറി എജ്യുക്കേഷനിലും പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടാം. ഇതിൽ ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലെ വിഷയങ്ങളിൽ പ്രവേശനം നേടുന്നവർക്ക് തത്തുല്യമായി സയൻസ് അടിസ്ഥാന യോഗ്യതയായി വരുന്ന ഉപരിപഠനത്തിലേക്ക് പ്രവേശനം നേടാം. പഠനത്തോടൊപ്പം നൈപുണിയെന്നത് വിഎച്ച്എസ്ഇയുടെ പ്രത്യേകതയാണ്.
കൊമേഴ്സ്
മികച്ച ജോലി സാധ്യതകള് ഒളിപ്പിച്ച് പതുങ്ങിയിരിക്കുന്ന അത്ഭുത ഗ്രൂപ്പാണിത്. കൊമേഴ്സ് പഠിച്ച് ബാങ്കിൽ ജോലിക്ക് എത്തുന്നവരെ കാത്തിരിക്കുന്നത് ബിടെക് കഴിഞ്ഞ് കഷ്ടപ്പെട്ട് പഠിച്ച് ബാങ്ക് പരീക്ഷ പാസായി വന്നിരിക്കുന്ന സഹപ്രവർത്തകരായിരിക്കും. പ്ലസ്ടുവിന് സയൻസ് പഠിച്ച് ബിടെക് ബിരുദവും നേടിയ ശേഷം ബാങ്ക് ജോലി തേടിവരുന്നവരുടെ എണ്ണം കൂടുകയാണിപ്പോൾ.
ബാങ്കിങ്, അക്കൗണ്ടിങ് എന്നിവയാണ് കൊമേഴ്സുകാരുടെ പ്രധാന മേഖലകൾ. എന്നാൽ ഫിനാൻസുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കൊമേഴ്സ് പഠിച്ചവർക്ക് വലിയ അവസരങ്ങളാണുള്ളത്.
അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിലും ശോഭിക്കാനാകും. ഇക്കണോമിക് പ്രിൻസിപ്പൾസ്, ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നിവയാണ് കൊമേഴ്സിലൂടെ പഠിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രഫഷനൽ ജോലിസാധ്യതയും ഒട്ടേറെയാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ), കമ്പനി സെക്രട്ടറി (സിഎസ്), ബാച്ലർ ഓഫ് കൊമേഴ്സ് (ബികോം) എന്നിവ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കാം. കൊമേഴ്സിലെ ജോലി സാധ്യത ഭാവിയിൽ കുറയില്ലെന്നതാണ് പ്രത്യേകത.
കോംബിനേഷൻ
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളും ഇംഗ്ലിഷും ഒരു ഭാഷാ വിഷയവും നിർബന്ധമായും പഠിച്ചിരിക്കണം. കൂടാതെ കോംബിനേഷനായി നാല് വിഷയങ്ങൾ ഇനിപറയുന്നു; ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ.
ഹ്യുമാനിറ്റീസ്
ഇഷ്ടപ്പെട്ട് പഠിച്ചാൽ ശോഭിക്കാൻ കഴിയുന്ന മേഖലകളാണ് ഹ്യുമാനിറ്റീസിലുമുള്ളത്. സയൻസ് വളരുന്നതിനൊപ്പം തന്നെ സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾക്കും പ്രാധാന്യമേറും. സയന്റിഫിക് തിങ്കിങ്ങിനെ പോലെ തന്നെ സോഷ്യൽ സയൻസ് തിങ്കിങ്ങിനും സാധ്യതയുള്ള കാലമാണ് വരാനിരിക്കുന്നത്. എത്തിക്സ്, ഫിലോസഫിക്കൽ തിങ്കിങ് എന്നിവയിലെല്ലാം ഒട്ടേറെ ജോലി സാധ്യതകളുണ്ടാവും.
എളുപ്പത്തിൽ പഠിക്കാമെന്നാണ് ഹ്യുമാനിറ്റീസിന് പൊതുവേ നൽകുന്ന പട്ടം. ഇഷ്ടത്തോടെയാണെങ്കിൽ അത് സത്യമാണ്. സമൂഹവുമായി അടുത്തു നിൽക്കുന്നതാണ് ഈ വിഷയത്തിന്റെ പ്രത്യേകത. ജോലി സാധ്യതയിൽ പിന്നോട്ട് എന്നാണ് പലരും ഹ്യുമാനിറ്റീസ് വിഷയത്തെക്കുറിച്ച് പറയാറുള്ളത്. എന്നാൽ അതല്ല സത്യം.
കോംബിനേഷനുകൾ
26 കോംബിനേഷനാണ് ഹ്യുമാനിറ്റീസിലുള്ളത്. ഇംഗ്ലിഷും സെക്കൻഡ് ലാംഗ്വേജും ഉണ്ടായിരിക്കും.
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ് എന്നീ വിഷയങ്ങൾക്കൊപ്പമുള്ള കോംബിനേഷനുകൾ:
1. ജ്യോഗ്രഫി,
2. സോഷ്യോളജി,
3. ജിയോളജി,
4. ഗാന്ധിയൻ സ്റ്റഡീസ്,
5. ഫിലോസഫി,
6. സോഷ്യൽ വർക്ക്,
7. സൈക്കോളജി,
8. ആന്ത്രപോളജി,
9. സ്റ്റാറ്റിസ്റ്റിക്സ്,
10. മ്യൂസിക്.
ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി എന്നീ വിഷയങ്ങളിൽ വരുന്ന കോംബിനേഷനുകൾ:
11. ഹിന്ദി,
12. അറബിക്,
13. ഉറുദു,
14. കന്നഡ,
15. തമിഴ്,
16, മലയാളം.
മറ്റ് ഹ്യുമാനിറ്റീസ് കോംബിനേഷനുകൾ:
17. ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജ്യോഗ്രഫി.
18. ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി.
19. സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി, ഗാന്ധിയൻ സ്റ്റഡീസ്.
20. സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്.
21. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപൊളജി, സോഷ്യൽ വർക്ക്.
22. ഹിസ്റ്ററി, ഇക്കണോമിക്സ്, സംസ്കൃതസാഹിത്യം, സംസ്കൃതശാസ്ത്രം.
23. ഹിസ്റ്ററി, ഫിലോസഫി, സംസ്കൃതസാഹിത്യം, സംസ്കൃതശാസ്ത്രം.
24. ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, കമ്യൂണിക്കേഷൻ ഇംഗ്ലിഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ.
25. സോഷ്യോളജി, ജേണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ.
26. ജേണലിസം, ഇംഗ്ലിഷ് ലിറ്ററേച്ചർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
∙ ഹ്യുമാനിറ്റീസിൽ ഒട്ടേറെ കോംബിനേഷനുകൾ ഉള്ളതിനാൽ ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ചുള്ളവ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
∙ പ്ലസ്ടുവിനു ശേഷമുള്ള കരിയർ സാധ്യതയും ഉപരിപഠന സാധ്യതയും മനസ്സിലാക്കിയ ശേഷമാകണം തിരഞ്ഞെടുപ്പ്.
∙ ആർട്സ് വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഹ്യുമാനിറ്റീസിൽ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.
ഇവ മറക്കാതിരിക്കാം
∙ ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നതിനും മുന്നോടിയായി, ആ ഗ്രൂപ്പ് തിരഞ്ഞെടുത്ത് പഠിച്ച വിദ്യാർഥികളോട് അനുഭവങ്ങൾ ചോദിച്ചറിയാം.
∙ വീടിനടുത്തുള്ള സ്കൂളുകളിൽ ലഭ്യമായിട്ടുള്ള ഗ്രൂപ്പുകളും സ്ട്രീമുകളും ഏതൊക്കെയാണെന്ന് കണ്ടെത്താം.
∙ വിദേശ പഠനമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഏത് കോഴ്സാണെന്ന് പരിശോധിക്കുകയും അതിനുള്ള തയാറെടുപ്പുകളും നടത്താം
∙ മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് കോഴ്സ് തിരഞ്ഞെടുക്കാൻ ശ്രമിക്കാം
0 Comments